ബത്തേരി; പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു കോളിയാടി എ യു പി സ്‌കൂൾ അധ്യാപിക കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്.കോളിയാടി ചെമ്പകചുവടിൽ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം.

കോളിയാടി ചെമ്പകചുവട്ടിൽ റോഡരുകിൻ പാർക്ക് ചെയ്ത കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനും ഭാഗമായി കേടുപാടു പറ്റി . മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



