കണ്ണൂർ : കണ്ണൂർ പട്ടുവത്ത് വയോധികയ്ക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നബ്രോൻ നാരായണിയ്ക്കാണ് കടിയേറ്റത്. ഇന്ന് വൈകീട്ട് വീടിന് സമീപത്ത് നിന്ന് ചകിരി ശേഖരിക്കുന്നതിനിടെയാണ് കടിയേറ്റത്. നാരായണിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇവർ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന പാമ്പാണ് കടിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് നിന്ന് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകേടിയേറ്റിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നബീസ ഇന്ന് പുലർച്ചെയാണ് മരണപ്പെടുന്നത്. ഇവരെയും വെള്ളിക്കെട്ടൻ എന്ന പാമ്പ് തന്നെയാണ് കടിച്ചത്. അതേസമയം, കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിൻ്റെ ലൈറ്റിൻ്റെ ഉൾഭാഗത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്.റസ്ക്യൂവർ എത്തിയാണ് പിന്നീട് പാമ്പിനെ പുറത്തെടുത്തത്.



