കൊൽക്കത്തെ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും (ടിഎംസി) ബിജെപിക്കും ഒരുപോലെ നിർണായകമായ ഈ രണ്ടാംഘട്ട വോട്ടെടുപ്പ്.ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക. ഏഴ് ജില്ലകളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 3.21 കോടി വോട്ടർമാരാണുള്ളത്. 1,448 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പുർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് പോരാട്ടം. സമാധാനപരവും നീതിയുക്തവുമായ വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇന്നലെ ഹൗറയിൽ സശസ്ത്ര ശീമ ബൽ (എസ്.എസ്.ബി) ഡയറക്‌ടർ ജനറൽ സഞ്ജയ് സിംഘാളിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി.രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.


