ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം!!രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പിടിയില്‍

തിരുവനന്തപുരം:ആയുർവേദ ഡോക്ടർമാരെന്ന പേരിൽ 35,000 രൂപയ്ക്ക് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം.രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ എട്ടുപേർ  പോലീസ് പിടിയിലായി.ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു.

 

കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരും സംഘത്തിലുണ്ട്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയില്‍ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്.

 

രണ്ടാഴ്ച മുമ്പാണ് കാര്യവട്ടം മേനല്ലൂരില്‍ ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. ആയുർവേദ ഡോക്ടർമാരെന്ന പേരിലാണ് സംഘം വീട് വാടകയ്ക്കെടുത്തത്. എന്നാല്‍ ഈ യുവതികളെ ഉപയോഗിച്ച്‌ വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *