ബജറ്റിനുശേഷം വിലയിടിവു രേഖപ്പെടുത്തിയ സ്വർണത്തിന് പക്ഷേ ഇന്നലെ ചലനമുണ്ടായില്ല. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 6400 രൂപയാണ് വിപണിയിൽ സ്വർണ്ണത്തിന് വിലരേഖപ്പെടുത്തിയത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപ കുറഞ്ഞ് 6300 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇതോടെ പവന് 800 രൂപ കുറഞ്ഞ് 50400 രൂപയായി.
മെയ്മാസം 17 ന് സംസ്ഥാനത്ത് സ്വർണവില പവന് 55000 രൂപയായിരുന്നു. ഇതായിരുന്ന സംസ്ഥാനത്തെ റെക്കോർഡ് വില.ബജറ്റിന് ശേഷം 3,560 രൂപയാണ് സ്വർണ്ണവിലയിൽ കുറവ് വന്നത് തുടർച്ചയായി സ്വർണ്ണവില ഇടിയുന്ന പ്രവണതയാണ് ഇപ്പോൾ കാണപ്പെടുന്നത്.