കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്നേക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണം വാങ്ങാൻ 14,515 രൂപയും ഒരു പവൻ സ്വർണം വാങ്ങാൻ 1,17,120 രൂപയിലധികവുമാണ് നൽകേണ്ടി വരിക. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില തീരുമാനിക്കുക. വിപണിയിലെ ആശങ്കകള്‍ കാരണം ഒരു ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ സംഭവിച്ചേക്കാം. അതാണ് ചില ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നത്.സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്.

