ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ ശക്തമാക്കി. ലോകാരോഗ്യ സംഘടന എബോള വൈറസ്ബാധ റിപ്പോർട്ട് ചെയ്തായി പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവ ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള 24 മണിക്കൂർ നിരീക്ഷണ സംവിധാനം സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ദ്രുത കർമസേനയുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തിലെത്തിയ ശേഷമുള്ള 21ദിവസത്തെ ഇവരുടെ ട്രാവൽ ഹിസ്റ്ററിയും ശേഖരിക്കും. ഇന്ത്യയിൽ ഇതുവരെ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

