പാരമ്പര്യ ജനിതക വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ ദേശീയ പദ്ധതിയായ ഉമ്മിദിന് രാജ്യത്ത് തുടക്കമായി. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനിതക വൈകല്യങ്ങൾ തടയുന്നതിനായി രോഗനിർണ്ണയം, കൗൺസിലിംഗ്, പ്രതിരോധം, പരിശീലനം, പൊതുജനാരോഗ്യ ബോധവൽക്കരണം എന്നിവ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പദ്ധതിയാണിത്.

