ഹജ്ജ് കർമങ്ങൾക്ക് ഇന്ത്യയിൽനിന്നുള്ള തീർഥാടകർ മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവാനിരിക്കെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തി. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നി ന്നാണ് മക്കയിലെത്തിയത്.

 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽനിന്ന് 34 ദിവസ ത്തെ വിമാന സർവിസിലൂടെയാണ് പുണ്യഭൂമിയിൽ എത്തിച്ചത്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്ക മ്പനികൾ 130ഓളം സർവിസുകൾ നടത്തി. ഇത്തവ ണ ഇന്ത്യയിൽനിന്ന് 1,75,025 തീർഥാടകരാണ് ഹ ജ്ജ് നിർവഹിക്കുന്നത്. ഇതിൽ 1,22,000 പേർ ഹജ്ജ്’ കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുക ൾ വഴിയുമാണെത്തിയത്. കേരളത്തിൽനിന്ന് 13,194 ഹാജിമാരും ഇതിൽ ഉൾപ്പെടുന്നു.

 

ലോകമെമ്പാടുമുള്ള 160ലധികം രാജ്യങ്ങളിൽനിന്നു ള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയി ലെത്തിയിരിക്കുന്നത്. തീർഥാടകരുടെ തിരക്ക് പരിഗ ണിച്ച് ഞായറാഴ്ച രാത്രിയോടെ ഹാജിമാരെ മിനായി ലേക്ക് മാറ്റിത്തുടങ്ങും. തിങ്കളാഴ്ച ഇശാ നമസ്കാര ശേഷം ഹജ്ജിൻ്റെ ഏറ്റവും പ്രധാന ചടങ്ങായ അറ ഫാ സംഗമത്തിനായി കൊണ്ടുപോകും. ചൊവ്വാഴ്ച യാണ് അറഫാ ദിനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *