നഞ്ചന്‍കോട് :മൈസൂരുവില്‍ നിന്ന് ബത്തേരിയിലേക്ക് കാറില്‍ വരുകയായിരുന്ന ബത്തേരി കാരകണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫിനെയാണ് തട്ടികൊണ്ടുപോയി മര്‍ദ്ധിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറേമുക്കാലോടെ നഞ്ചന്‍കോടിന് സമീപമാണ് സംഭവം. ആസിഫിന്റെ പരാതിയില്‍ കര്‍ണാടക ബേഗൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിനെ നാലംഗ സംഘം തട്ടികൊണ്ടുപോയി മര്‍ദ്ധിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി

