യു.പിയിൽ ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് മരണം

ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പാലം തകർന്ന് വീണത്. മരണസംഖ്യ ഉയരാനാണ് സാധ്യത. തകർന്ന പാലത്തിനിടിയിൽ കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മൊറാകന്ദറിൽ നിന്ന് കന്ദൗർ ഗ്രാമത്തിലേക്ക് ബെത്വ നദിക്ക് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്നത്. രാത്രി രണ്ട് മണിയോടെയാണ് സംഭവം. മഴയത്ത് ചില തൊഴിലാളികൾ ഹൈഡ്ര മെഷീന്റെ അടിയിൽ നിൽക്കുകയായിരുന്നു.പാലത്തിൽ നിർമാണ ജോലികൾ നടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *