ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി,സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം

 

◾ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും

 

◾ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും

 

◾കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും

 

◾വഖഫ് ബോർഡ് നവീകരിക്കും

 

◾ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും

 

◾ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.

 

◾ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

 

◾സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും

 

◾യുവാക്കൾക്കായി നൈപുണ്യ വികസനം

 

◾ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും

 

◾കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും

 

◾കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില

 

◾മികച്ച സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കും

 

◾വനിതാ കർഷകരെ ശാക്തീകരിക്കാൻ ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും

 

◾യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ

 

◾മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും

 

◾ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം

 

◾സമഗ്ര സിനിമ നയം രൂപീകരിക്കും

 

◾അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

 

◾സീറോ ടോളറൻസ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം

 

◾എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

 

◾സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും

 

◾എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ

 

◾പൊതുവിതരണ ശൃംഖല ശക്തമാക്കും

 

◾വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി

 

◾സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും

 

◾മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും

 

◾തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി

 

◾കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *