ബലിപെരുന്നാളിന് സ്നേഹവിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം

മാനന്തവാടി:ത്യാഗസ്മരണകൾ അയവിറക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹവിരുന്ന് നൽകി എസ് വൈ എസ് സാന്ത്വനം. മാനന്തവാടി നിയോജക മണ്ഡലം എം എൽ എ ഉഷാ വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ അഡ്വ. ജേക്കബ് സെബാസ്റ്റ്യൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പി.എം, മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർ രജനീഷ്, ഹുസൈൻ സംസാരിച്ചു.

 

ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ശറഫുദ്ദീൻ ആമുഖഭാഷണം നടത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള സ്നേഹവിരുന്നിൽ ആയിരത്തിലധികം പേർക്ക് ഭക്ഷണം വിതരണം ചെയ്തു.സാന്ത്വനം സോണൽ ബോഡി ജനറൽ സെക്രട്ടറി നൗഷാദ് സി.എം ,കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഉമർ സഖാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഫ്ള്ലുൽ ആബിദ്, സാന്ത്വനം സോണൽ ബോഡി ഭാരവാഹികളായ ഗഫൂർ സഅദി, അസ്കർ ചെറ്റപ്പാലം, സുലൈമാൻ സഅദി, മുഹ്‌യിദ്ദീൻ സഅദി, ഹാരിസ് പഴഞ്ചന തുടങ്ങിയവർ സംബന്ധിച്ചു. ഭക്ഷണ വിതരണത്തിന് കോർഡിനേറ്റർ ജലീൽ മുസ്ലിയാരും വളണ്ടിയർ ടീം അംഗങ്ങളും നേതൃത്വം നൽകി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *