കണ്ണൂർ:തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ(33 വയസ്), കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ(23 വയസ്) എന്നിവരാണ് 2 ഗ്രാമിലേറെ രാസലഹരിയുമായി പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അസീസ്, ബിജു.വി.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഉല്ലാസ് ജോസ്, വിജിത്ത്.ടി.വി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത.എൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എം എന്നിവരും പങ്കെടുത്തു.

