യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിട്ട സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ

മാനന്തവാടി: പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിന്റെ ഭാര്യ അഫ്‌സില (27) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.ഇന്നലെ ഉച്ചയ്ക്കാണ് എടവക വീട്ടിച്ചാലിലെ വാടകവീട്ടിനുള്ളില്‍ അഫ്‌സിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് പലതവണ അഷ്മില ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടേയും നിരന്തര മാനസിക ശാരീരിക പീഢനത്തിനിരയായിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് പോലീസിലടക്കം പരാതി നല്‍കിയിരുന്നതായും സഹോദരന്‍ സക്കീര്‍ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *