വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് ജീവനുവേണ്ടി പിടയുന്ന 2 വയസുകാരനെ കോരിയെടുത്ത് ജീവൻ രക്ഷിച്ച് 10 വയസുകാരി ഫാത്തിമ 

കോതമംഗലം:വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് ജീവനുവേണ്ടി പിടയുന്ന 2 വയസുകാരനെ കോരിയെടുത്ത് ജീവൻ രക്ഷിച്ച് 10 വയസുകാരി ഫാത്തിമ .ജീവന് വേണ്ടി പിടഞ്ഞ് 2 വയസുകാരി ആഴങ്ങളിലേക്ക് പോകുന്നതാണ് ഓടിയെത്തിയ 10 വയസുകാരി ഫാത്തിമാ കാണുന്നത് .പിന്നെ ഒന്നും നോക്കിയില്ല അപ്പൊ തന്നെ എടുത്തുചാടി വെള്ളത്തിലേക്ക് , കുഞ്ഞിനെ വാരിയെടുത്ത് കരയിലെത്തിച്ച ശേഷം പ്രഥമ ശ്രിശ്രുഷ നൽകി കുഞ്ഞിന്റെ ജീവൻ രക്ഷപെടുത്തി . ആരും അഭിനന്ദിച്ചുപോകും 10 വയസുകാരി ഫാത്തിമയുടെ ധൈര്യത്തിന് മുന്നിൽ .

 

ഇക്കഴിഞ്ഞ ദിവസമായിരുന്നു നെല്ലിക്കുഴിയിലെ കപ്പുചിറയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയ കുട്ടി തൊട്ടടുത്തുള്ള കുളിക്കടവിലെ സ്റെപ്പിലൂടെ നിലയില്ലാ കയത്തിലേക്ക് 2 വയസുകാരി വീണുപോയത് .വെള്ളത്തിന് മുകളിൽ കൈകൾ പൊങ്ങുകയും താഴുകയും ചെയ്യുന്നത് കണ്ട സമീപത്തുള്ള ഒരു സ്ത്രീ നിലവിളിച്ചു കരയുകയായിരുന്നു . അപ്പോഴാണ് അതുവഴി സൈക്കിൾ ഓടിച്ച് ഫാത്തിമ എന്ന 10 വയസുകാരി എത്തിയത് . ഫാത്തിമ നോക്കിയപ്പോൾ 2 കൈകൾ മുങ്ങിത്താഴുന്നതാണ് കണ്ടത് .

 

പിന്നെ ഒന്നും ആലോചിച്ചില്ല വെള്ളത്തിലേക്ക് എടുത്തുചാടി കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു . കുഞ്ഞിനെ എടുത്ത് കരയിലെത്തിച്ചപ്പോൾ കുഞ്ഞിന് ബോധമുണ്ടായിരുന്നില്ല , ഉടൻ തന്നെ കുഞ്ഞിന് പ്രഥമ ശ്രിശ്രൂഷ നൽകാനും ഫാത്തിമ മറന്നില്ല .കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ 5 ആം ക്ലാസ് വിദ്യാർത്ഥിയാണ് ഫാത്തിമ . തീരാ ദുഃഖത്തിൽ അകപ്പെട്ടു പോവേണ്ടിയിരുന്ന കുടുംബത്തിലെ സന്തോഷം തിരികെ നൽകിയ ഫാത്തിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *