അമ്പലവയൽ :എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ അമ്പലവയൽ ഭാഗത്തു പരിശോധന നടത്തി വരവേ സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ കുറ്റികൈത – പുതുക്കാട് – മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്തു തടത്തിൽ പത്രോസ് മകൻ റെജി ടി പി എന്നയാളുടെ പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 360 സെന്റിമീറ്റർ ഉയരമുള്ളതും 60 ഓളം ശിഖരങ്ങൾ അടങ്ങിയതുമായ ഒരു കഞ്ചാവ് ചെടി കണ്ടെത്തിയിട്ടുള്ളതാണ്. കഞ്ചാവ് ചെടി നാട്ടു പരിപാലിച്ചു വന്ന പുരയിടത്തിന്റെ ഉടമയായ സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ പുതുക്കാട് ഭാഗത്തു തടത്തിൽ വീട്ടിൽ പത്രോസ് മകൻ റെജി ടി പി (60 )എന്നയാളെ അറസ്റ്റ് ചെയ്തു .ഇയാൾ കഞ്ചാവ് വലിക്കാറുണ്ടെന്നും വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മുളപിച്ചെടുത്താനും അധികൃതരോട് പറഞ്ഞു.10 വർഷം തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സജിൻ എം ജെ യോടൊപ്പം പ്രിവെന്റീവ് ഓഫീസർ ശ്രീ വിജിത്ത് കെ ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീ സുരേഷ് എം, ശ്രീ അനീഷ് ഇ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ശ്രീമതി ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ശ്രീ പ്രസാദ് കെ എന്നിവരും പങ്കെടുത്തു
കൃഷിയിടത്തിൽ നൂറുമേനി വിളഞ്ഞ് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി ഒരാൾ അറസ്റ്റിൽ

