ഭക്ഷ്യവിഷബാധ; മന്ത്രി ടി സിദ്ദിഖ് ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു

ബത്തേരി:ഭക്ഷ്യ വിഷബാധയെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് സന്ദർശിച്ചു. ഡിസ്ചാർജ് ചെയ്ത കുട്ടികൾ വീണ്ടും തിരികെ ആശുപത്രിയിൽ എത്തിയ സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്ന മുഴുവൻ കുട്ടികളെയും നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് മന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. മരുന്നുകളുടെ ലഭ്യത പൂർണമാണെന്ന് മന്ത്രി ഉറപ്പാക്കി.

 

850 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇതുവരെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാത്തവരെ കൂടി പൂർണ്ണമായി നിരീക്ഷിക്കുന്ന രീതിയിൽ ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വിന്യാസം ഉറപ്പാക്കണം. ഉന്നതികളിലുള്ള വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാനും മന്ത്രി നിർദേശം നൽകി. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ രണ്ടു ദിവസത്തിനകം ലഭ്യമാകും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സ്കൂളുകളിലും പരിശോധന നടത്തണമെന്നും മന്ത്രി നിർദേശം നൽകി. എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *