ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അനഘ(24)യ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

 

ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാനായി ധൃതിയിൽ വീട്ടിൽ നിന്ന് ഇറങ്ങി ഷൂ ധരിച്ച് നടന്നു. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളിൽ പാമ്പ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കാലിൽ നിന്ന് ഷൂ ഊരിമാറ്റിയെങ്കിലും പാമ്പിന്റെ കടിയേറ്റിരുന്നു.

 

അപ്പോൾ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. മൂർഖൻ പാമ്പാണ് യുവതിയെ കടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *