മേപ്പാടി: വയനാട് ജില്ല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഈ ദുരന്തം അതിജീവിക്കാൻ ഏവർക്കും കഴിയുമാറാകട്ടെയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ദുരന്തത്തിൽ പേർ നിരവധി മണ്ണിനടിയിൽ ആണെന്ന് ബോധ്യമായിട്ടുണ്ട്. അനേകം പേരുടെ മൃതദേഹങ്ങളാണ് ആശുപത്രികളിൽ ഇത് വരെ എത്തിച്ചിട്ടുള്ളത്. ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യത. സംഭവത്തിൻ്റെ തീവ്രത മനസ്സിലാക്കി വയനാട് ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും (ഹോട്ടലുകൾ, മെഡിക്കൽ ഷോപ്പുകൾ ഒഴികെ) ഇന്ന് 30ന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ അടച്ചിട്ടുകൊണ്ട് നഷ്ടത്തിൽ പങ്കുചേരണമെന്ന് കേരള വ്യവസായി ഏകോപന വയനാട് സമിതി ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ജോജിൻ ടി. ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ കെ. നൗഷാദ് എന്നിവർ അഭ്യർത്ഥിച്ചു.