വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് ഇംഗ്ലണ്ട് – ഓസ്‌ട്രേലിയയെ നേരിടും

ഐസിസി വനിതാ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ ഇന്ന്. ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് – ഓസ്‌ട്രേലിയയെ നേരിടും. ഇരു ടീമുകളും തോൽവി അറിയാതെയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. സെമിഫൈനലിൽ ഓസ്‌ട്രേലിയ വെസ്റ്റ് ഇൻഡീസിനെയും ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഫൈനൽ യോഗ്യത നേടിയത്.

 

ടൂർണമെന്റിൽ ഒരു തോൽവിപോലും അറിയാതെയാണ് ഇരുടീമുകളും ഫൈനൽവരെ എത്തിയത്. സെമിയിൽ വെസ്റ്റിൻഡീസിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയവുമായി ഓസീസ് ഫൈനലിൽ കടന്നപ്പോൾ കരുത്തരായ ദക്ഷിണാഫ്രിക്കയെ 40 റൺസിന് കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രവേശനം

 

ബെത് മൂണി, ആഷ്‌ലി ഗാർഡ്‌നർ, എലിസ് പെറി തുടങ്ങി മിന്നും ഫോമിലുള്ള സീനിയർ താരങ്ങളാണ് ഓസീസിന്റെ കരുത്ത്. മറുവശത്ത് എമി ജോൺസ്, നാറ്റ് സിവർ ബ്രെൻ്റ്, ഹീതർ നൈറ്റ് തുടങ്ങി പവർ ഹിറ്റർമാർക്കു പഞ്ഞമില്ലാത്ത ടീമാണ് ഇംഗ്ലണ്ടിന്റേത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *