ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മാർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം തന്റെ കരിയർ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. റൗണ്ട് ഓഫ് 16 മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവെയോട് പരാജയപ്പെട്ടത്.
മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു.”

ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. 139 കളികളിൽ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോൾ. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീൽ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോൾ ടീമിലെത്തിയത്. 2010ൽ ബ്രസീലിനായി അരങ്ങേറിയ നെയ്മർ നാല് ലോകകപ്പുകളിൽ കളിച്ചു.

2010-ൽ ഇതേ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അമേരിക്കയ്ക്കെതിരെ കളിച്ചുകൊണ്ടാണ് നെയ്മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. 16 വർഷങ്ങൾക്ക് ശേഷം അതേ മൈതാനത്ത് വെച്ച് തന്നെ തന്റെ മഞ്ഞക്കുപ്പായത്തിലെ കരിയർ താരം അവസാനിപ്പിച്ചു എന്നതും കൗതുകകരമാണ്.
ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് നെയ്മർ കരിയർ അവസാനിപ്പിക്കുന്നത്. പെലെയുടെ റെക്കോർഡ് മറികടന്ന് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പുരുഷ താരമെന്ന ഖ്യാതി ഇനി നെയ്മർക്ക് സ്വന്തം. ആകെ മത്സരങ്ങൾ: 129, ആകെ ഗോളുകൾ: 80, 4 ലോകകപ്പ് മല്സരങ്ങള്. (2014, 2018, 2022, 2026).
