കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് തുരങ്കപാത നിര്‍മാണ കമ്പനി നഷ്ടപരിഹാരം നല്‍കും എന്ന് മന്ത്രി ടി സിദ്ദീഖ്

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര-സ്ഥിരമായ സാമ്പത്തിക സഹായം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു.

 

മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അടിയന്തര ധനസഹായം നൽകുമെന്ന് കമ്പനി ഉറപ്പു തന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 10 ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നൽകാൻ നിർദ്ദേശം നൽകി.

 

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും.

 

അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മൂന്ന് ദിവസത്തിനകം മാറ്റാനും കമ്പനിക്ക് നിർദ്ദേശം നൽകി.മണ്ണിടിച്ചിൽ അപകടത്തെ തുടർന്ന് കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തിയതിനാൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *