മധ്യവയസ്ക്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി
ബത്തേരി:ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് മണിയെ പാതയോരത്ത് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
