സെൻസസ്: ഹൗസ് ലിസ്‌റ്റിങ് പ്രവർത്തനങ്ങൾ 30 വരെ

സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിങ് പ്രവർത്തനങ്ങൾ ജൂലൈ 30വരെ തുടരും. ജൂലൈ ഒന്നു മുതലാണ് ജില്ലയിൽ വീടുകളുടെ വിവരശേഖരണം ആരംഭിച്ചത്. സെൻസസിന്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിങ്ങിൽ വീടുകളുടെ പട്ടിക തയാറാക്കൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്‌ഥ, കുടുംബത്തിന്റെ സൗകര്യങ്ങൾ, ആസ്ത‌ി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.

 

രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. സെൻസസ് -2027 ന് എച്ച്എൽഒ മൊബൈൽ ആപ്പാണ് ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് നൽകേണ്ടത്. സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ പിന്തുണയും സഹകരണവും പൊതുജനങ്ങൾ നൽകണമെന്ന് ജില്ലാ കളക്‌ടർ ഡി ആര്‍ മേഘശ്രീ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *