സ്വർണ വിലയിൽ വർധനവ്; വെള്ളി വിലയും കൂടി, ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്.  22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 560 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയും പവന് 1,05,080 രൂപയുമായി വില നിലവാരം. ദിവസങ്ങളായി സ്വർണ വില കുറയുന്നതായിരുന്നു ട്രെന്റ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *