നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി.

 

അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *