‘ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടു, ലക്ഷ്യമിട്ടത് ചാവേറാക്രമണം’; റിപ്പോർട്ട് പുറത്ത്

ബ്യൂണസ് അയേഴ്സ് : 2026 ലെ ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്കിടെ ലയണൽ മെസിക്ക് നേരെ വധഭീഷണികളും ആക്രമണ നീക്കങ്ങളും ഉണ്ടായിരുന്നതായി യുഎസ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വധഭീഷണി നേരിട്ട താരം മെസിയാണെന്ന് സ്‌പാനിഷ് കായിക മാധ്യമം മാർക്ക പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ജോർദാനെതിരെയുള്ള മത്സരത്തിനിടെ ബോംബുകളും എആർ-15 റൈഫിളുമായി സ്റ്റേഡിയത്തിലെത്തി മെസിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഫോൺ കോൾ രേഖകൾ ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.

ഈജിപ്തിനെതിരായ മത്സരത്തിന് മുൻപ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ താരത്തെ ബോംബ് വച്ച് കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. സിഫർ നായ്ക്കളെ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. മെസിക്ക് പുറമെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെയും ഇത്തരം ഭീഷണികളുണ്ടായതായി റിപ്പോർട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *