ചൂരൽമല :കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു.ഇന്നത്തെ തിരച്ചിൽ ബെയിലി പാലത്തിന് സമീപമുള്ള പ്രദേശങ്ങളിലും ചാലിയാർ പുഴയിലും നടക്കും. റഡാർ പരിശോധനയിൽ ഈ സ്ഥലങ്ങളിൽ സിഗ്നൽ ലഭിച്ചതിനാലാണ് പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്നലെ രണ്ട് മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും കണ്ടെത്തി. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ലഭിച്ച ആകെ മൃതദേഹങ്ങൾ 75 ആയി, ശരീരഭാഗങ്ങൾ 142 ആയി. ഇതിൽ 38 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൃതദേഹങ്ങളാണ്.
അതിനിടെ, ദുരന്തം സംഭവിച്ച് ഒരു ആഴ്ച കഴിഞ്ഞതോടെ പ്രദേശവാസികൾ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ ഒഴികെ മറ്റ് സ്കൂളുകൾ ഇന്ന് തുറക്കും.ദുരന്തത്തിൽ ഇതുവരെ 221 പേർ മരണപ്പെട്ടതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. 135 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി, 180 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.