ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് ആരംഭിച്ചതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ നിർദേശം. ഓഗസ്റ്റ് 27, 28 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ്ഗോയൽ അറിയിച്ചു.
രണ്ടുപേരെ കൊന്നെന്ന് സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഗൂഡല്ലൂരിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽനിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.
