22 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ

കൽപ്പറ്റ:  ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറി’ന്റെയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെയും ഭാഗമായി കൽപ്പറ്റ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കരണി കല്ലൻചിറയിൽ നിന്നും വിദേശമദ്യവുമായി ഒരാൾ പിടിയിലായി. ഡ്രൈഡേയിലെ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 11 ലിറ്ററോളം വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

 

കരണി കല്ലൻചിറ സ്വദേശി ആലിലക്കുഴി വീട്ടിൽ ജിജി. എ. ടി. (52) യെയാണ് 22 കുപ്പി വിദേശമദ്യ ശേഖരവുമായി എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ രജിത്ത് പി. വി.യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് കെ., ശശികുമാർ പി. എൻ., സജിപോൾ എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!