വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി; യാത്രക്കാർ വലയുന്നു

ലക്കിടി: വയനാട് ചുരം ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.

 

ആറാം വളവിൽ നിലവിൽ ഒരു വരിയായി ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ സാധിക്കുന്നത്. വലിയ വാഹനങ്ങളോ മറ്റ് ബസ്സുകളോ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നിരവധി ദീർഘദൂര-ലോക്കൽ ബസ്സുകളും ചരക്കുവാഹനങ്ങളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

 

രാവിലെയുള്ള തിരക്കേറിയ സമയമായതിനാൽ ഓഫീസുകളിലേക്കും മറ്റ് തൊഴിലിടങ്ങളിലേക്കും പോകേണ്ട യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും വഴി തെളിയാത്തതിനെ തുടർന്ന് പലരും ബസ്സുകളിൽ നിന്ന് ഇറങ്ങി കാൽനടയായി യാത്ര തുടരുകയാണ്.

ചുരം വഴി നടന്നുപോകുന്ന യാത്രക്കാർ മറ്റു ചെറിയ വാഹനങ്ങൾക്ക് കൈകാണിച്ച് കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നത്.

 

ചുരത്തിലൂടെ കടന്നുപോകുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ, നടന്നുപോകുന്ന യാത്രക്കാരെ അടിവാരം ഭാഗത്തേക്കോ മുകൾ ഭാഗങ്ങളിലേക്കോ എത്തിക്കാൻ സഹായിക്കണമെന്ന് യാത്രക്കാർ അഭ്യർത്ഥിക്കുന്നു. ചുരത്തിലെ കുരുക്ക് പൂർണ്ണമായും അഴിയാൻ സമയമെടുക്കുമെന്നതിനാൽ, അത്യാവശ്യ യാത്രക്കാർ സമയം മുൻകൂട്ടി ക്രമീകരിച്ച് യാത്ര തിരിക്കുകയോ അല്ലെങ്കിൽ മറ്റ് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!