എനിക്ക് ഇനി നല്‍കാന്‍ ഒന്നുമില്ല’-മെസ്സി: പടിയിറങ്ങുന്നത് എക്കാലത്തെയും മികച്ച താരം

ആരാണ് ഗോട്ട്… ഫുട്‌ബോള്‍ ലോകത്ത് ഏറെക്കാലമായി ചോദ്യമായിരുന്നു ഇത്. പക്ഷെ, ഒരേയൊരുത്തരമേയുള്ളൂ. അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സിയെന്ന്. കിരീടങ്ങള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട താരമാണ് അദ്ദേഹം. ലോകകപ്പുള്‍പ്പടെ നേടി അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം സമ്പന്നമായിരുന്നു. ഇനിയും ഫുട്‌ബോളില്‍ തുടരാനുള്ള ബാല്യം ഏറെയുണ്ടെന്ന് ലോക വിലയിരുത്തുമ്പോഴാണ് അദ്ദേഹം പടിയിറങ്ങുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സി പ്രഖ്യാപിച്ചത് ഓഗസ്റ്റ് 31-നാണ്. ചരിത്രം ആ ദിവസം രേഖപ്പെടുത്തപ്പെടുമെന്നുറപ്പ്. ദേശീയ ടീമിനായി ഇനി നല്‍കാന്‍ എനിക്ക് ഒന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടുന്നത്.

 

തന്റെ ദീര്‍ഘകാലത്തെ അന്താരാഷ്ട്ര പോരാട്ടങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, അര്‍ജന്റീനയ്ക്കായി തനിക്ക് നല്‍കാന്‍ സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞുവെന്ന് താരം തുറന്നുപറഞ്ഞു. ‘ദേശീയ ടീമിനായുള്ള എന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്. എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം ഞാന്‍ നല്‍കിക്കഴിഞ്ഞു. ടീമിനെ ചാമ്പ്യന്മാരാക്കാന്‍ സാധിച്ചില്ല എന്ന വിഷമത്തോടെ മടങ്ങുന്നത് ഏറെ വേദനാജനകമാണ്’ -വിരമിക്കല്‍ കുറിപ്പില്‍ മെസ്സി വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി 2021-ല്‍ കോപ്പ അമേരിക്കയും 2022-ല്‍ ഖത്തര്‍ ലോകകപ്പും 2024-ലെ കോപ്പ അമേരിക്ക കിരീടവും നേടി നല്‍കിയ ശേഷമാണ് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്സിയുടെ ഈ പടയിറക്കം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!