വയനാട് ചുരത്തിലൂടെ കാറിൽ തൂങ്ങിക്കിടന്ന് യുവാക്കളുടെ അപകടകരമായ യാത്ര. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചുരം ഇറങ്ങുകയായിരുന്ന കാറിലാണ് യാത്രക്കാരായ യുവാക്കൾ ജനലുകളിലൂടെ ശരീരം പൂർണ്ണമായും പുറത്തേക്കിട്ട് അഭ്യാസപ്രകടനങ്ങൾ നടത്തിയത്.
കടുത്ത ഗതാഗതക്കുരുക്കും വലിയ വാഹനത്തിരക്കും അനുഭവപ്പെടാറുള്ള ചുരം പാതയിലൂടെയായിരുന്നു മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകും വിധം ഇവർ സഞ്ചരിച്ചത്. ഇടുങ്ങിയ പാതയിലെ ഇടുങ്ങിയ തിരിവുകളിൽ മറ്റ് വാഹനങ്ങളിലോ വലിയ ലോറികളിലോ ഇടിച്ച് ജീവൻ തന്നെ അപായപ്പെടുന്ന രീതിയിലാണ് ഇവർ അഭ്യാസം കാണിച്ചത്.
