പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം പോക്സോ കുറ്റം: ഹൈക്കോടതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി, അവൾ ഭാര്യയാണെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമ പ്രകാരം കുറ്റമാണെന്ന് കേരള ഹൈക്കോടതി. 18 വയസിന് താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധത്തിൽ വിവാഹബന്ധം പ്രസക്തമല്ലെന്നും ജസ്റ്റിസ് ജോബിൻ സെ ബാസ്റ്റ്യൻ വ്യക്തമാക്കി.17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ നൽകിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്.

 

പെൺകുട്ടിയെ 2021 ഒക്ടോബറിൽ വീട്ടിൽനിന്ന് തട്ടിക്കൊ ണ്ടുപോയി നാല് ദിവസങ്ങളിലായി പലതവണ പീഡിപ്പിച്ചെ ന്നാണ് കേസ്. അതേസമയം, സംഭവത്തിന് മൂന്ന് മാസം മുമ്പ് ഇസ് ലാമിക ആചാരപ്രകാരം പെൺകുട്ടിയെ വിവാഹം കഴി ച്ചിരുന്നുവെന്ന് ഹരജിക്കാരൻവാദിച്ചു.

 

എന്നാൽ, വിവാഹം നടന്നതായി തെളിയിക്കുന്ന രേഖാ മൂലമുള്ള തെളിവുകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഹരജിക്കാരൻ അവകാശപ്പെടു ന്നതുപോലെ നിയമപരമായ ഒരു വിവാഹം യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്നത് വിചാരണയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്നും 17കാരിയുമായുള്ള ലൈംഗികബന്ധം പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. 15ൽ നിന്ന് 18 വയസായി സമ്മതപ്രായം ഉയർത്തിയ സുപ്രിം കോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!