ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: കുട്ടിയടക്കം നാല് മരണം

പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു. ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.

 

ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!