മലപ്പുറം: കാറിൽ ലോറിയിടിച്ച് കൂമണ്ണ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൂമണ്ണ- പൂവത്തൻമാട് കഴുങ്ങുംതോട്ടത്തിൽ ജംഷീറും കോട്ടീരി ഹാരിസുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നിന് രാമനാട്ടുകര നിസരി ജങ്ഷനു സമീപം ഇടിമൂഴിക്കൽ വെച്ചാണ് അപകടം.
ദിശതെറ്റിച്ച് ഓവർട്ടേക്കിങ് ട്രാക്കിലൂടെ എത്തിയ കല്ലുകയറ്റിയ ലോറി ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു .അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ബീച്ചിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാട്ടിലെ സുഹൃത്തുക്കളായ അഞ്ചുപേരും. ദേശീയപാതയിലെ അനാസ്ഥയുടെ കണ്ണുനിറയ്ക്കുന്ന സംഭമാണിത്. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗവും ജീവകാരുണ്യ പ്രവർത്തകനും ആണ് ജംഷീർ.
