ലോകസുന്ദരിപ്പട്ടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്

വിയറ്റ്നാം: വിയറ്റ്നാമിൽ നടന്ന 73-ാമത് മിസ് വേൾഡ് 2026 മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള കിരീടമണിഞ്ഞു. മുൻ മിസ് വേൾഡ് തായ്ലൻഡിന്റെ്റെ ഓപ്പൽ സുചാത ചുവാങ്ശ്രീ പുതിയ വിജയിയെ കിരീടമണിയിച്ചു. സ്പെയിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കൻഡ് റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു. എറിത്രിയയുടെ സ്‌നിറ്റ് ഹബ്‌തേബ്, വിയറ്റ്നാമിന്റെ ലെ ങ്ഗുയെൻ ബാഓ ങ്ഗോക്, ദക്ഷിണാഫ്രിക്കയുടെ റൊമാൻഡ ഹോംബിർ എന്നിവരായിരുന്നു ടോപ് 6 ഫൈനലിലെത്തിയ മറ്റ് മത്സരാർഥികൾ.

 

വിദ്യാഭ്യാസപ്രവർത്തകയും സാമൂഹിക പ്രവർത്തകയും കമ്യൂണിക്കേറ്ററുമാണ് ഇരുപത്തിയാറുകാരിയായ ജൊഹെയ്റി മോള. ബിസിനസ് മാനേജ്മെൻ്റിൽ ബിരുദധാരിയായ ഇവർ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുന്ന ‘വോയ്സസ് ഓഫ് ടുമാറോ’ എന്ന സംഘടനയുടെ സ്ഥാപകകൂടിയാണ്. സാഹിത്യം, സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന ജൊഹെയ്റി, മാധ്യമപ്രവർത്തകയായും തിളങ്ങിയിട്ടുണ്ട്. യൂണിവിഷൻ ന്യൂയോർക്കിന്റെ പ്രാദേശിക വാർത്താവിഭാഗത്തിൽ റിപ്പോർട്ടറായി പ്രവർത്തിച്ച പരിചയവും ഇവർക്കുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!