ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ 

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിന്റെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ ആപ്പിന്റെ പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ സ്തംഭിച്ചതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ലെന്ന പരാതിയുമായി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

 

ഏഷ്യ-പസഫിക് മേഖലയിലെ സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് സേവന തടസ്സത്തിന് കാരണമായതെന്നാണ് സൂചന. ആപ്പിലെ ചാറ്റുകൾ ലോഡ് ആകാതിരിക്കുക, കണക്റ്റിങ് എന്ന് മാത്രം കാണിക്കുക, അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതൽ പേരും നേരിട്ടത്. സിംഗപ്പൂരിൽ മാത്രം നാലായിരത്തോളം ആളുകളും ഇന്ത്യയിൽ ആയിരത്തിലധികം ആളുകളും തടസ്സങ്ങൾ നേരിട്ടതായി ഔട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ ഡൗൺഡിറ്റക്റ്റർ സ്ഥിരീകരിച്ചു.

 

തടസ്സം നേരിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ പലയിടങ്ങളിലും സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടു തുടങ്ങി. എന്നാൽ സേവനത്തിലുണ്ടായ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം എന്താണെന്ന് ടെലിഗ്രാം അധികൃതർ ഔദ്യോഗികമായി ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രധാന സർവറുകളിലുണ്ടായ അമിത തിരക്കോ സാങ്കേതിക തകരാറോ ആകാം പെട്ടെന്നുള്ള ഈ സ്തംഭനത്തിന് കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!