അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാൻ്റെ പിടിയിലായ ട്രാവൽ ബ്ലോഗർ അരുണിമ സുരക്ഷിത. തന്നെ താലിബാൻ പിടികൂടിയെന്നും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അവർ ഇന്നലെ രാത്രി വൈകി ഇൻസ്‌റ്റഗ്രാമിൽ സ്റ്റോയിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ കടന്നതിന് പിന്നാലെയാണ് പിടിയിലായത്. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവരെ വിട്ടയയ്ക്കുകയായിരുന്നു. തനിച്ച് സ്ത്രീകൾ യാത്ര ചെയ്യുന്നതും പുറത്തിറങ്ങി നടക്കുന്നതും താലിബാനിൽ നിയമവിരുദ്ധമാണ്
അഫ്ഗാനിസ്ഥാനിലൂടെയുള്ള യാത്രാമധ്യേ തോക്കുധാരികളായ അപരിചിതരുടെ കസ്റ്റഡിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഇന്ത്യൻ യാത്രാ വ്‌ലോഗർ അരുണിമ ഒടുവിൽ സുരക്ഷിതയായി മോചിതയായി ത്. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനും ഭീതിക്കും ഒടുവിലാണ് അരുണിമയുടെ മോചനം സാധ്യമായത്. ട്രെക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്രാ ചെയ്യവേ രാത്രി ഏഴുമണിയോടെയാണ് അരുണിമ ബാമിയാൻ പ്രദേശത്ത് എത്തിച്ചേർന്നത്.
രാത്രി ഏഴു മണിയോടെയാണ് അരുണിമ ബാമിയാനിലെത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയതോടെ താലിബാൻ എത്തിയെന്നും വീസയും പാസ്പോർട്ടും ചോദിച്ചുവെന്നും അരുണിമ പറയുന്നു. താമസിക്കുന്നതെവിടെയാണെന്ന് ചോദിച്ചപ്പോൾ അത് തീരുമാനിച്ചില്ല, സേഫ് ആയ ഒരിടത്ത് നിൽക്കുമെന്ന് പറഞ്ഞുവെന്നും അത് അവർ അംഗീകരിച്ചില്ലെന്നും അരുണിമ പറയുന്നു
തനിച്ച് ഒരു സ്ത്രീക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും പെർമിറ്റ് എടുക്കണമെങ്കിൽ ഗൈഡ് വേണമെന്നും താലിബാൻ അറിയിച്ചു. എന്നാൽ കഴിഞ്ഞ 27 ദിവസമായി താൻ തനിച്ചാണ് അഫ്ഗാനിലൂടെ യാത്ര ചെയ്തതെന്ന് മനസിലാക്കിയതോടെ ഗുരുതര നിയമലംഘനം നടത്തിയെന്ന് അവർ പറഞ്ഞുവെന്നും അറസ്‌റ്റ് ചെയ്യുമെന്ന് അറിയിച്ചുവെന്നും അരുണിമ എഴുതുന്നു. കയ്യും കാലും പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും എന്തോ സംഭവിക്കാൻ പോകുകയാണെന്ന് തോന്നിയെന്നും അവർ വെളിപ്പെടുത്തി.
ഇന്ന് ഉസ്ബെക്കിസ്ഥാൻ ബോർഡറിലേക്ക് പോകുകയാണെന്നും അതിന് 500 കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതുണ്ടെന്നും അരുണിമ പറയുന്നു. ബോർഡർ എത്തുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് യാത്ര ചെയ്യേണ്ടി വരുമെന്നും കള്ളം പറഞ്ഞേ രക്ഷപെടാൻ പറ്റൂവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ താനിട്ട സന്ദേശത്തിന് പിന്നാലെ നിരവധി കോളും മെസേജുകളും കണ്ടുവെന്നും ആർക്കും റിപ്ലെ ചെയ്യാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല, എല്ലാവരോടും സ്നേഹം യാത്രകൾ തുടരുമെന്നും സമൂഹമാധ്യമക്കുറിപ്പിൽ പറയുന്നു.
