റിയാദ്-തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നു ലക്ഷ്യത്തോടെ സൗദിയിൽ തൊഴിൽ നിയമത്തിൽ വൻ പരിഷ്കരണത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
തൊഴിലാളികളുടെ പരാതികൾക്കും രാജിക്കുമുള്ള നടപടിക്രമങ്ങൾ ഭേദഗതി ചെയ്യുക, അവധിക്കാല കരാറുകളെയും കുറിച്ചുള്ള അധ്യായം വിപുലീകരിക്കുക എന്നിവയും തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകൾക്കുള്ള മന്ത്രിമാരുടെ കൗൺസിൽ ഇന്ന് (ചൊവ്വാഴ്ച്ച) അംഗീകാരം നൽകി. രാജ്യത്ത്, തൊഴിൽ സ്ഥിരത വർദ്ധിപ്പിക്കുക, കരാർ ബന്ധത്തിലെ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, കൂടാതെ മനുഷ്യ വിഭവശേഷി വികസിപ്പിക്കുക, തൊഴിലാളികൾക്ക് പരിശീലന അവസരങ്ങൾ വർദ്ധിപ്പിക്കുക, പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക.
തൊഴിൽ കരാർ അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി മുപ്പത് ദിവസത്തിന് മുമ്പ് നോട്ടീസ് നൽകണം. തൊഴിലുടമ അറുപത് ദിവസം മുമ്പാണ് നോട്ടീസ് നൽകേണ്ടത്. പ്രൊബേഷൻ പിരീഡ് ഒരു കാരണവശാലും 180 ദിവസത്തിലേറെയാകാൻ പാടില്ല. തൊഴിലാളിയുടെ ഒരു സഹോദരനോ സഹോദരിയോ മരിച്ചാൽ തൊഴിലാളിക്ക് 3 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധിയും നൽകണം. പ്രസവാവധി 12 ആക്കി വർദ്ധിപ്പിച്ചു. ഓവർടൈം സമയത്തേക്ക് തൊഴിലാളിക്ക് നൽകേണ്ട വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ സമ്മതിക്കുന്നതിനുള്ള സാധ്യതയും പരിഷ്കാരത്തിൽ ഉൾപ്പെടുത്തി.