പുൽപ്പള്ളി കാനറാ ബാങ്ക് ശാഖയിൽ അപ്രൈസറായിരുന്ന പുൽപ്പളളി കുറുവാ ശേരികുടിയിൽ സഹജനെ (53)യാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
അപ്രൈസറായ കെ.ആർ. സഹജനാണ് മറ്റുള്ളവരുടെ പേരിൽ 5 വ്യാജ വായ്പകൾ എടുത്ത് തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന റീ-അപ്രൈസിംഗിലാണ് തട്ടിപ്പ് പിടികൂടിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സോണൽ മാനേജർ പുൽപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ പേരിൽ വായ്പ എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റുള്ളവരുടെ രേഖകളിൽ ഒപ്പിടുവിച്ചായിരുന്നു തട്ടിപ്പ്
