തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളില് ചെയ്യുന്ന നിര്ബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2027 സെപ്തംബര് വരെ അവസരം ലഭിക്കും. ആധാര് ആപ്പിലൂടെ സൗജന്യമായി ഡിസംബര് 31 വരെ ജനങ്ങള്ക്ക് ഇമെയില് ഐഡി ചേര്ക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവില് ആധാറുമായി ബന്ധിപ്പിച്ച മൊബൈല് നമ്പര് ഉള്ളവര്ക്ക് മാത്രമാണ് ഈ സൗകര്യം. അതോടൊപ്പം ആധാര് ആപ്പിലൂടെ മൊബൈല് നമ്പര് അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകള് സമര്പ്പിച്ചു മേല്വിലാസം തിരുത്താനും 75 രൂപ നിരക്കില് സാധിക്കും.
കൂടാതെ ആധാര് പോര്ട്ടല് വഴി അനുബന്ധ രേഖകള് സൗജന്യമായി പുതുക്കാനുള്ള അവസരം 2027 ജൂണ് 14 വരെ ആക്കിയിട്ടുണ്ട്. https://myaadhaar.uidai.gov.in/%20%E0%B5%BD%20Document%20Update ഓപ്ഷന് വഴിയാണ് രേഖകള് പുതുക്കേണ്ടത്. പുതിയ ആധാര് എടുക്കല്, ബയോമെട്രിക് പുതുക്കല്, മൊബൈല്/ഇ-മെയില് മാറ്റല് തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര് കേന്ദ്രങ്ങളിലും ലഭ്യമാണ്.
പരാതി പരിഹാരത്തിനായി സിറ്റിസണ് കോള് സെന്റര്: 1800-4251-1800 (ടോള് ഫ്രീ) / 04712335523, കേരള സ്റ്റേറ്റ് ഐ ടി മിഷന് (ആധാര് സെക്ഷന്): 0471-2525442, ഇ-മെയില് uidhelpdesk@kerala.gov.in.
