കൽപ്പറ്റ:സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്, നിന്സണ് വര്ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില് നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര് ഐ.പി.എസ് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കണ്ണൂര് മേഖലാ ഡി.ഐ.ജി കെ. കാര്ത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
ഇയാള്ക്കെതിരെ മീനങ്ങാടി പോലീസ് സ്റ്റേഷനില് എന്.ഡി.പി.എസ്, പച്ചകാപ്പിക്കുരു മോഷണം, ബത്തേരി പോലീസ് സ്റ്റേഷനില് മന്തംകൊല്ലിയിലെ ബിവറേജ് ഔട്ലെറ്റിന്റെ പൂട്ടു പൊളിച്ച് മോഷണം, പുല്പ്പള്ളി പോലീസ് സ്റ്റേഷനില് എന്.ഡി.പി.എസ് തുടങ്ങിയ കേസുകളുണ്ട്. എക്സൈസ് വകുപ്പിലും ഇയാള്ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിലേര്പ്പെട്ട് ഇയാള് പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും സമാധാനത്തിനും തടസം സൃഷ്ടിക്കുന്നതിനാലാണ് കാപ്പ നിയമ പ്രകാരം നടപടിയെടുത്തത്.
