നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഒരു സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ മൂന്നുപേര്‍; നെടുമ്പാശ്ശേരി അപകടക്കേസില്‍ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികള്‍ക്കെതിരെ കോടതിയില്‍ ആഞ്ഞടിച്ച്‌ പ്രോസിക്യൂഷൻ

നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിലെ പ്രതികളെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി സുഹൈല്‍ സജീവ്, ഒപ്പമുണ്ടായിരുന്ന നിനവ്, ജോയല്‍, അമീൻ എന്നിവരെയാണ് നാളെ വൈകിട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്.

മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും പ്രതികള്‍ മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനം ഓടിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി വാദിച്ചത്. 120 കിലോമീറ്ററിലധികം വേഗതയിലാണ് കാർ പാഞ്ഞതെന്നും, മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പൊലിഞ്ഞുപോയ ചെറുപ്പക്കാർക്കും ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ വികാരാധീനരായി കോടതിയെ ഓർമ്മിപ്പിച്ചു.

എന്നാല്‍ ഈ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തു. അപകടത്തില്‍പ്പെട്ട സ്കൂട്ടറില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നും അവർ ആരും തന്നെ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കേസില്‍ യാതൊരുവിധ ഗൂഢാലോചനയും നടന്നിട്ടില്ലെന്നും, മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പോലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി നാടകം കളിക്കുന്നതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി പ്രതിഭാഗത്തിന്റെ തടസ്സവാദങ്ങളെല്ലാം തള്ളിക്കളയുകയും തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടാൻ ഉത്തരവിടുകയുമായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് പൊലീസ് പറയുമ്പോഴും അതിന് തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഗൂഢാലോചന തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമം. കാറില്‍ ഒരുമിച്ച്‌ യാത്ര ചെയ്തുവെന്നത് ഗൂഢാലോചനക്ക് തെളിവല്ലെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ നല്‍കരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കൂടാതെ അപകടം മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.എന്നാല്‍ മദ്യപിച്ച്‌ വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 18 വയസ് കഴിഞ്ഞവരാണ് പ്രതികള്‍. മദ്യപിച്ച്‌ വാഹനമോടിക്കുന്നതിന്റെ ഭവിഷ്യത്ത് അറിയാത്തവരല്ല അവരെന്നും പ്രതികളുടെ പ്രായം കുറവാണെന്ന വാദത്തെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. അപകടത്തില്‍ മരിച്ചവരും സമാന പ്രായക്കാരാണെന്നും അവർക്കും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!