മാനന്തവാടി: പയ്യമ്പള്ളിയിൽ സ്വകാര്യ ബസ്സും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന ‘കൊച്ചിൻ ട്രാവൽസ്’ പ്രൈവറ്റ് ബസ്സും കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ട്രക്കും തമ്മിൽ പയ്യമ്പള്ളിയിൽ വെച്ച് കൂട്ടിയിടിച്ച് അപകടമുണ്ടായത്.ബസ്സിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ കാരണമായി. രണ്ട് വാഹനങ്ങളിലെയും യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ശ്രീ. സുജിത്ത് എം.എസ്-ന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും,വാഹനങ്ങൾ മാറ്റി റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.ഫയർ ഓഫീസർമാരായ രജീഷ് കെ ,മനു അഗസ്റ്റ്യൻ,അജിൽ കെ,അമൃദേഷ് വി ഡി,സനൂപ് കെ എ , ശിവദാസൻ കെ,ജോബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
