നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. അമിത വേഗതയ്ക്ക് തെളിവ് ഇല്ലെന്നും, കേസിൽ ഗൂഡാലോചന ഉണ്ടെന്നും, പൊലീസ് കസ്റ്റഡി അപേക്ഷ നീട്ടി ചോദിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ ആണെന്നും പ്രഥമദൃഷ്ടിയാൽ തന്നെ തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ കേസിൽ എക്സൈസും മോട്ടോർ വാഹന വകുപ്പും നടപടികളിലേക്ക് കടന്നിട്ടുണ്ട്.

 

അപകടത്തിന് ശേഷം പ്രതി ‘കേസ് എന്റെ ബാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുൻപ് ഏതെങ്കിലും കേസുകൾ പ്രതിയുടെ പിതാവ് ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

 

എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവദിവസം ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.പ്രതി സുഹൈൽ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു. ഓൺലൈൻ വസ്ത്രം വ്യാപാരം സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലാണ് മിനി കൂപ്പർ


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!