കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.
മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയും തൊട്ടിൽപാലം കൂടൽ സ്വദേശിനിയുമായ അനുമോളെ ഈ മാസം അഞ്ചു മുതലാണ് കാണാതായത്. പതിവുപോലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ അനുമോൾ ഭർത്താവ് സുഭാഷ് കരൾ പകുത്തുനൽകിയതിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഗർഭിണിയായിരിക്കെ പത്തുവർഷം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കരൾമാറ്റ ശസ്ത്രക്രിയ. അനുമോളുടെ ജീവിതകഥ വിദേശത്തുപോലും ശ്രദ്ധ നേടിയിരുന്നു. നിരവധിപേർ സാമ്പത്തിക സഹായവുമായി രംഗത്തെത്തുകയും ചെയ്തു. തൊട്ടിൽപാലം കൂടലിൽ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനുമോൾ. ഭർത്താവും രണ്ടു മക്കളുമുണ്ട്.
