കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു :ലൈംഗിക പീഡനത്തിനിരയായി, 2 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌പായിൽ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സ്‌പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16 കാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് കഴിഞ്ഞ ജൂലൈയിൽ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാൽ സംരക്ഷണത്തിൻറെ ചുമതല ഇവർക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം. പല തരത്തിൽ ലൈംഗികമായി കുട്ടിയെ ചൂഷണം ചെയ്തതായാണ് പോലീസ് പറയുന്നത്.

 

പെൺകുട്ടിയുടെ കൈയിൽ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. വിവിധ സ്പ‌ാകളിൽ കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്‌പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും ഒളിച്ചോടി പോകുകയും ചെയ്‌തു. ഇതോടെ പോലീസിൽ ഒരു മിസിങ് പരാതി രജിസ്റ്റർ ചെയ്തു. ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയിലാണ് കുട്ടിക്ക് പ്രായപൂർത്തിയായട്ടില്ലെന്നും പോലീസ് കണ്ടെത്തുന്നത്. സ്‌കൂൾ രേഖകൾ പരിശോധിച്ചതിൽനിന്ന് 16 വയസാണെന്ന് കണ്ടെത്തി. എന്നാൽ അധാറിൽ 20 വയസാണ്ടായിരുന്നത്. അത് വ്യാജമാണോ എന്ന് വിശദമായി അന്വേഷിച്ച് വരികയാണ്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!