വിൽപ്പനയ്ക്കായി സൂക്ഷിച്ച 65 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണിയൻമുക്ക് ഇസ്മായിൽ വീട്ടിൽ ഹനീൽ (19), പാലമുക്ക് കൂവയിൽ വീട്ടിൽ മുഹമ്മദ് സിയാദ് (19) എന്നിവരാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 65 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

 

പ്രദേശത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും വലയിലായത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ് ടി., സുനിൽകുമാർ കെ.എൻ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

പോലീസ് സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സനൂപ്, ജബിൻ ജോയ് എന്നിവരും പങ്കെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തവിതരണക്കാരെയും ശൃംഖലയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!